പത്തനംതിട്ട : 2022 മാർച്ച് മുതൽ തുടർന്നുളള മാസങ്ങളിൽ അംശദായ അടവ് മുടങ്ങിയത് മൂലം അംഗത്വം റദ്ദായ ലോട്ടറി തൊഴിലാളികൾക്ക് 10 വരെ അംഗത്വം പുനസ്ഥാപിക്കാൻ അവസരം. അംശാദായ കുടിശിക പിഴ സഹിതം ഒടുക്കി അംഗത്വം പുനസ്ഥാപിക്കാൻ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക് , അവസാന മൂന്നുമാസം ടിക്കറ്റ് വിൽപന നടത്തിയിന്റെ ബില്ലുകൾ എന്നിവ സഹിതം ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി റദ്ദായ അംഗത്വം പുനസ്ഥാപിക്കാനാകുമെന്ന് ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അംഗത്വം പുന:സ്ഥാപിക്കുന്ന അംഗങ്ങൾക്ക് 2024 ലെ ഓണം ഉത്സവബത്ത ലഭിക്കില്ല.
ഫോൺ : 0468 2222709.