books-

കോന്നി : താലൂക്ക് ലൈബ്രറി കൗൺസിലും പബ്ലിക് ലൈബ്രറിയും ചേർന്ന് നടപ്പാക്കുന്ന പുസ്തകക്കൂട് കോന്നി ടൗണിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അനിൽകുമാറിനും ഒാട്ടോറിക്ഷ തൊഴിലാളി സജിക്കും ആദ്യപുസ്തകം നൽകി. പുസ്തകങ്ങൾ വായിച്ചതിനുശേഷം തിരികെ വയ്ക്കുന്നതാണ് രീതി. ഒരേസമയം 50 പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സലിൽ വയലത്തല അദ്ധ്യക്ഷത വഹിച്ചു. താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരൂർ സുനിൽ പദ്ധതി വിശദീകരിച്ചു. പി.ജി.ആനന്ദൻ, പി.വി.ജയകുമാർ, തുളസീമണിയമ്മ, ആർ.പ്രദോഷ് കുമാർ, എൻ.എസ്. മുരളി മോഹൻ, റോയി എന്നിവർ സംസാരിച്ചു.