മല്ലപ്പള്ളി: അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ മല്ലപ്പള്ളി താലൂക്കുതല ഉദ്ഘാടനം അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ.ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. ഭാവിയുടെ നന്മയ്ക്കായി സഹകരണ പ്രസ്ഥാനത്തെ വളർത്തുക എന്ന വിഷയത്തിൽ റിട്ടയാർഡ് ഡപ്യൂട്ടി രജിസ്ട്രാർ രാജീവ് കുമാർ കെ.എൻ സെമിനാർ നയിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ അജിതകുമാരി പി.കെ, സഹകരണ സംഘം പ്രതിനിധികളായ രാജൻ എം.ഈപ്പൻ, രവീന്ദ്രൻ.എസ്, തോമസ് കുട്ടി ഇ.ഡി, ശശീന്ദ്ര പണിക്കർ എം.എസ്, തോമസ് ഏബ്രഹാം, മധുലാൽ.പി, സഹകരണ ഇൻസ്ട്രക്ടർ അർച്ചന.എം, സഹകരണ സംഘം ഇൻസ്പെക്ടർ വനജ കുമാരി എന്നിവർ പ്രസംഗിച്ചു.