1
റാന്നി-തിരുവല്ല റോഡിൽ ആയിരംമൂട് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചുകയറിയപ്പോൾ

മല്ലപ്പള്ളി : നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു. റാന്നി - തിരുവല്ല റോഡിൽ മാമ്പേമണ്ണിനും തൂണ്ടിയിൽപ്പടിക്കും ഇടയിൽ ആയിരം മൂട് വളവിൽ ഇന്നലെ ഉച്ചയ്ക്ക് 1.20നായിരുന്നു അപകടം. വെണ്ണിക്കുളത്തുനിന്ന് തെള്ളിയൂരിന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ തെള്ളിയൂർ സ്വദേശികളായ സാം (59), ഫെബിൻ (24) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.