agghosham
തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണ ദിനാഘോഷം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ 102 - മത് അന്താരാഷ്ട്ര സഹകരണ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സഹകരണ പ്രതിജ്ഞക്ക് ശേഷം ഈ വർഷത്തെ സഹകരണദിന പ്രമേയമായ സഹകരണത്തിലൂടെ എല്ലാവർക്കും നല്ലഭാവി കെട്ടിപ്പടുക്കുക എന്ന വിഷയത്തിൽ കെ.എൻ. രാജീവ് കുമാർ പ്രബന്ധം അവതരിപ്പിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ അജിതകുമാരി പി.കെ, ലേബർ ഫെഡ് ഡയറക്ടർ ഷിബു വറുഗീസ്, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എ.വിനയചന്ദ്രൻ, അനിഷ് വി.എസ്.ആർ. മനു, സി.എൻ. രാധാകൃഷ്ണൻ, കെ.കെ. രാജു, സോമനാഥൻ, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ, റജി പി.എസ്. ടി.ഡി.മോഹൻദാസ്, അനിഷ് കുമാർ, രാധമ്മ കെ.എസ്, ടി.ജി. ശ്യാംകുമാർ, സാം ഈപ്പൻ, വിപിൻ കാർത്തിക് എന്നിവർ സംസാരിച്ചു.