തിരുവല്ല: നെല്ലിന്റെ സംഭരണ വില എത്രയും വേഗം കൊടുത്തു തീർക്കുക, കർഷകർക്ക് അനുവദിച്ച സബ്സിഡി തുക വിതരണം ചെയ്യുക, ഉഷ്ണതരംഗം മൂലമുണ്ടായ വിള നാശത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിരുവല്ലയിലെ വിവിധ കർഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സിവിൽ സപ്ലൈസ് ഓഫീസിനു മുന്നിൽ കർഷകർ ധർണ നടത്തി. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അപ്പർകുട്ടനാട് കർഷക വികസന സമിതി ചെയർമാൻ സാം ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ.സനൽകുമാർ, കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ.ജനു മാത്യു, എബി വർഗീസ്, കെ.എസ് ഏബ്രഹാം, ജി.വേണുഗോപാൽ, തോമസ് ചാക്കോ, മധുസൂദനൻ, ടി.ഡി മോഹൻദാസ്, അനിൽ കെ.വർഗീസ്, അജു ഉമ്മൻ, എം.ജി മോൻ എന്നിവർ പ്രസംഗിച്ചു.