പത്തനംതിട്ട : കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (കേസ്), ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ടെലികോം കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ നിർവഹിച്ചു. ജില്ലയിലെ 28 വനിതകൾക്കാണ് ടെലികോം സെക്ടർ സ്‌കിൽ കൗൺസിൽ മുഖേനെ 540 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകിയത്. ജില്ലാ നൈപുണ്യ സമിതി ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ജി.ഉല്ലാസ്, ജില്ലാസ്‌കിൽ കോ - ഓർഡിനേറ്റർ ആർ.ബിപിൻ ചന്ദ്രൻ, ജില്ലാ നൈപുണ്യ സമിതി അംഗങ്ങളായ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.