അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ സഹകരണത്തോടെ പഴകുളം ഗവൺമെന്റ് എൽ.പി സ്കൂളിൽ മദേഴ്സ് പി.ടി.എയുടെ അഭിമുഖ്യത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള അമ്മ മലയാളം പദ്ധതിക്ക് തുടക്കമായി. സ്കൂൾ പ്രധാന അദ്ധ്യാപിക മിനിമോൾ.ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എസ്.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാ സാഹിബ് പദ്ധതി വിശദീകരണം നടത്തി. വനിതാവായനാ പദ്ധതി ലൈബ്രേറിയൻ എൽ.ഷിംന, ജിഷി.എ, ചിത്ര പി.നായർ, മദേഴ്സ് പി.ടി.എ ഭാരവാഹികളായ ഷംന, അശ്വതി, നയന , അല്ലി കൃഷ്ണ, ഹസീന, അക്ഷര സേനാംഗം മുഹമ്മദ് ഖൈസ് എന്നിവർ പ്രസംഗിച്ചു. കവയിത്രി സുഗതകുമാരിയുടെ പ്രകൃതിയുടെ അമ്മ എന്ന പുസ്തകം വായിച്ച് ചർച്ച ചെയ്തു.