committiy
തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരൻ 106-ാം ജന്മദിന അനുസ്മരണം കെ.പി.സി.സി മുൻ പ്രസിഡൻ് വി.എം സുധീരൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കേരളത്തിലെ കോൺഗ്രസിന്റെ ഉയർത്തഴുന്നേല്പിന് കരുത്ത് പകർന്നത് ലീഡർ കെ.കരുണാകരനാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.സുധീരൻ പറഞ്ഞു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ.കരുണാകരൻ 106-ാം ജന്മദിന അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.എൻ ഷൈലാജ്, റെജി തോമസ്, അഡ്വ.സതീഷ് ചാത്തങ്കേരി, ജേക്കബ് പി.ചെറിയാൻ, ഏബ്രഹാം കുന്നുങ്കണ്ടത്തിൽ, അനുജോർജ്, രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, ജെസി മോഹൻ, ബഞ്ചമിൻ തോമസ്, ഷാജി പറയത്തുകാട്ടിൽ, എൻ.എ ജോസ് എന്നിവർ പ്രസംഗിച്ചു.