മൈലപ്രാ : മൈലപ്ര പള്ളിപ്പടിക്കൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല. മൈലപ്ര പള്ളിപ്പടിക്കൽ നിന്ന് തിരിഞ്ഞാണ് പത്തനംതിട്ട, കുമ്പഴ, മൈലപ്രാ ഭാഗത്തേയ്ക്കും തിരിച്ചും വാഹനങ്ങൾ കടന്നുപോകുന്നത്. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖല കൂടിയാണ് പള്ളിപ്പടി. വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം കൊണ്ടാണ് രാത്രി ഒൻപത് വരെയെങ്കിലും പ്രകാശം കിട്ടുന്നത്. മെയിൻ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകളിൽ മിക്കതും പ്രകാശിക്കുന്നില്ല. സന്ധ്യ കഴിഞ്ഞാൽ പള്ളിപ്പടി ഭാഗത്ത് കൂരിരുട്ടാണ്. ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമേ കാൽനട യാത്രക്കാർ ഉൾപ്പെടെ ആശ്വാസമായുള്ളൂ. സന്ധ്യ കഴിഞ്ഞാൽ മൈലപ്ര പള്ളിപ്പടി ഭാഗത്ത് അപകടങ്ങൾക്ക് സാദ്ധ്യത ഏറെയാണ്.