sndp-

പത്തനംതിട്ട: എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയന്റെ പ്രീമാരേജ് കൗൺസലിംഗ് കോഴ്സിന്റെ 38-മത് ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് , യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ പ്രസന്നകുമാർ, എസ്.സജിനാഥ്, പി.വി.രണേഷ്, മൈക്രോഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ. ആർ.സെലീലനാഥ്, ഷൈലജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ക്ലാസുകൾ ഇന്ന് സമാപിക്കും.