ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള പാലിയേറ്റീവ് കെയർ നഴ്സിനെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു .ഈ മാസം 11ന് രാവിലെ 10.30 ന് പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ സംസ്ഥാന നേഴ്സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷനും പാലിയേറ്റീവ് കെയർ നഴ്സിംഗ് പരിശീലന കോഴ്സും പാസായിട്ടുള്ള സ്വാന്തന പരിചരണ രംഗത്തെ മുൻപരിചയമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നവർ 10ന് പകൽ മൂന്നു മണിക്കു മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കണം.