sndp-
ചെന്നീർക്കര ശാഖയിൽ നടന്ന വനിത സംഘം യൂണിറ്റ് രൂപീകരണയോഗം യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 89 നമ്പർ ചെന്നിർക്കര ശാഖയിൽ വനിതാസംഘം യൂണിറ്റ് രൂപീകരിച്ചു. യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പികെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, ശാഖാ പ്രസിഡന്റ് എം ആർ മനുകുമാർ, ശാഖ സെക്രട്ടറി എം പി മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പൊന്നമ്മ സുകുമാരൻ (രക്ഷാധികാരി), ഓമന സുധാകരൻ (പ്രസിഡന്റ്) ,ഇന്ദിരാ രാഘവൻ (വൈസ് പ്രസിഡന്റ്), ആനന്ദവല്ലി (സെക്രട്ടറി) ,രജനി മോഹൻലാൽ ( ട്രഷറർ,) അമ്പിളി അനിൽകുമാർ , സന്ധ്യാ സദാനന്ദൻ, രേഖ കലേഷ്, (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), ഇന്ദിര എം ബി, ആശ ലാൽ, സുശീല സദാശിവൻ, ഓമന രത്നാകരൻ, രേഖ, സുശീല രാജേന്ദ്രൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.