ചെങ്ങന്നൂർ: പുലിയൂർ ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. കില ഡയറക്ടർ ഡോ. ജോയ് ഇളമണ്ണ ഉദ്ഘാടനവും, ബാല സൗഹൃദ കർമ്മ പദ്ധതി പ്രകാശനവും നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് റിസോഴ്സ് സെന്റർ ഉദ്ഘാടനം കില റിസർച്ച് അസോസിയേറ്റ കെ.യു സുകന്യ നിർവഹിച്ചു. സവിത മഹേഷ്, സരിതഗോപൻ, കെ.എം സലിം,വത്സലമോഹൻ, ഹേമലതമോഹൻ, സുജ രാജീവ്, എൽസികോശി, പ്രമോദ് അമ്പാടി, രതി സുഭാഷ്, പി.കെ ഗോപാലകൃഷ്ണൻ, ലേഖ അജിത്, രാജേഷ് കല്ലും പുറത്ത്, എം.സി വിശ്വൻ, സജീവ് വീട്ടിക്കാട്, ജോജോ ജോസഫ്, രമ്യ രമണൻ, ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു.