valli

വള്ളിക്കോട് : കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഓണവിപണിയിൽ മധുരം പകരാൻ വള്ളിക്കോട് ശർക്കര ഒരുങ്ങുന്നു. വിളവെടുപ്പ് പൂർത്തിയാക്കി ശർക്കര തയ്യാറാക്കി കരുതൽ ശേഖരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കർഷകർ. വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും പിന്തുണയോടെയാണ് കൃഷി. ഒരുകാലത്ത് മദ്ധ്യതിരുവിതാംകൂറിൽ കരിമ്പ് കൃഷിക്ക് പ്രസിദ്ധമായിരുന്നു വള്ളിക്കോട്.

രാവുംപകലും പ്രവർത്തിച്ചിരുന്ന 12 ചക്കുകളാണ് മുമ്പ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. കരിമ്പുകൃഷി പുനരുജ്ജീവിക്കാൻ പഞ്ചായത്ത് മുന്നോട്ട് വന്നതോടെയാണ് വീണ്ടും സജീവമായത്. വരുമാനം ഉറപ്പായതോടെ കൂടുതൽ കർഷകർ കരിമ്പ് കൃഷിയിലേക്ക് താത്പര്യം പ്രകടിപ്പിച്ചെത്തി.

പന്തളം കൃഷി ഫാമിൽ നിന്നുള്ള മാധുരി ഇനത്തിൽപ്പെട്ടതും മറയൂർ കരിമ്പ് ഉല്പാദകസംഘത്തിൽ നിന്നുള്ള സി.എ 86032 ഇനം തലക്കവുമാണ് കൃഷി ചെയ്തത്.

കഴിഞ്ഞ ഓണത്തിന് വിറ്റത് : ആറ് ടൺ ശർക്കര

ഇത്തവണ ലക്ഷ്യമിടുന്നത് : പത്ത് ടൺ ശർക്കര

ഒരു കിലോ ശർക്കരയുടെ വില : 170 രൂപ.

കൃഷി ഇറക്കിയിരിക്കുന്നത് : 15 ഏക്കറിൽ.

കർഷകർ : 12

കൃഷിയും വിപണനവും : കർഷകസംഘം വഴി

കരിമ്പ് കൃഷി പ്രോത്സാഹനത്തിനായി പഞ്ചായത്ത് പദ്ധതിയിൽ കർഷകർക്ക് ധനസഹായവും പലിശ രഹിത വായ്പയും നൽകുന്നുണ്ട്. നിരവധി യുവാക്കളും ഇൗ രംഗത്തേക്ക് എത്തുന്നുണ്ട്.

ആർ.മോഹനൻ നായർ

(വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)