മല്ലപ്പള്ളി : ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എഴുമറ്റൂർ 1156 -ാം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിൽ നടന്ന വിശേഷാൽ പൊതുയോഗം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് സന്തോഷ് സായി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രതീഷ്.കെ.ആർ, വനിതാ സംഘം പ്രസിഡന്റ് രാജി ബിജു, സെക്രട്ടറി വിജി സനോജ്, സനോജ് കുമാർ കളത്തുങ്കമുറിയിൽ,ഷാൻ രമേശ് ഗോപൻ,അനിതാ പ്രതീഷ്, രോഹിണി എന്നിവർ പ്രസംഗിച്ചു.