photo
ഇരപ്പുകുഴി -പ്രമാടം -ക്ഷേത്രം ചള്ളംവേലിപ്പടി റോഡിന്റെ ഭാഗമായുള്ള മുണ്ട്തോട് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ പരിശോധിക്കുന്നു.

കോന്നി : ഇരപ്പുകുഴി- പ്രമാടം ക്ഷേത്രം -ചള്ളംവേലിപ്പടി റോഡിന്റെ നിർമ്മാണ പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാർ എം .എൽ. എ വിലയിരുത്തി.

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, പൊതുമരാമത്ത് അസി എക്സിക്യൂട്ടീവ് എൻജിനീയർ മുരുകേഷ് കുമാർ, അസി. എൻജിനീയർ രൂപക്ക് ജോൺ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും എം.എൽ.എ യോടപ്പം ഉണ്ടായിരുന്നു.വള്ളിക്കോട്, പ്രമാടം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് 4.65 കിലോമീറ്ററാണ് ദൂരം. നിലവിലുള്ള മൂന്നര മീറ്റർ വീതി വർദ്ധിപ്പിച്ച് 5.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ബി.എം ആൻഡ് ബി. സി സാങ്കേതിക വിദ്യയിലാണ് റോഡ് നിർമ്മിക്കുന്നത് കലുങ്കുകളുടെ നിർമ്മാണവും റോഡിന്റെ വീതി വർദ്ധിപ്പിച്ച് സംരക്ഷണഭിത്തിയുടെ നിർമ്മാണവുമാണ് പുരോഗമിക്കുന്നത്. ആവശ്യമായ ഇടങ്ങളിൽ കലങ്കുകളും ഐറിഷ് ഓടയും റോഡ് സുരക്ഷാ സംവിധാനങ്ങളും നിർമ്മിക്കും.