പന്തളം : തട്ടയിൽ ഇടയിരേത്ത് ഭവനത്തിൽ മന്നം സ്മാരക ക്ഷേത്ര സമർപ്പണവും സമുദായ ആചാര്യന്റെ വെങ്കല പ്രതിമ അനാച്ഛാദനവും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിർവഹിച്ചു. വോട്ട് ബാങ്ക് ലക്ഷ്യംവച്ച് ന്യൂനപക്ഷങ്ങളെ ചേർത്ത് നിറുത്താൻ രാഷ്ട്രീയ പാർട്ടികൾ മുന്നാക്ക സമുദായത്തെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും സ്‌നേഹിക്കാൻ ആണ് സമുദായാചാര്യനും നായർ സമുദായവും പഠിച്ചിട്ടുള്ളത്, ജാതിമത വ്യത്യാസമില്ലാതെ
സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. അവതാരപുരുഷനായ മന്നത്ത് പത്മനാഭൻ എന്നെ ദൈവമായി കാണരുത് എന്ന് പറഞ്ഞു. എന്നാൽ കാലം ദൈവമാക്കി മാറ്റിയെന്നും സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രർ വി.വി.ശശിധരൻ നായർ, ചങ്ങനാശേരി യൂണിയർ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് അഡ്വ.ഹരിദാസ് ഇടത്തിട്ട , അടൂർ യൂണിയൻ പ്രസിഡന്റ് പ്രൊഫസർ ജഗദീഷ്, തിരുവല്ല യൂണിയൻ പ്രസിഡന്റ് മോഹൻകുമാർ, മാവേലിക്കര യൂണിയൻ പ്രസിഡന്റ് പ്രദീപ് ഇറവുങ്കര, കുട്ടനാട് യൂണിയൻ പ്രസിഡന്റ് നാരായണപിള്ള, , വൈക്കം യൂണിയൻ പ്രസിഡന്റ് പി.ജി.എം.നായർ, പന്തളം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള, യൂണിയൻ സെക്രട്ടറി കെ.കെ.പത്മകുമാർ, ഇടയരേത്ത് കുടുംബയോഗം പ്രസിഡന്റ് അഡ്വ.കെജ്യോതികുമാർ, സെക്രട്ടറി സി.പി. ഹേമചന്ദ്രൻപിള്ള, ഇടയിരേത്ത് ട്രസ്റ്റ് സെക്രട്ടറി, ജെ.വിജയകുമാർ, എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.കെ.വിജയൻ എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ പാർട്ടികൾ മുന്നാക്ക സമുദായത്തെ
അവഗണിക്കുന്നുവെന്ന് സുകുമാരൻ നായർ