പന്തളം: ചിന്തകനും ഗ്രന്ഥകാരനുമായ കെ.ദാമോദരനെ പന്തളം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.വൈസ് പ്രസിഡന്റ് ഡോ.കെ ജി പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മേഖലാകൺവീനർ കെ ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ് കെ.വിക്രമൻ ഉണ്ണിത്താൻ അനുസ്മരണ പ്രസംഗം നടത്തി.പ്രൊഫ. ജി ബാലകൃഷ്ണൻ നായർ, പി കെ സ്വർണ്ണമ്മ,ആർ. സന്തോഷ്,ആർ. രാമചന്ദ്രൻ നായർ,പി കെ മനോജ്, പി ജി രാജൻബാബു എന്നിവർ സംസാരിച്ചു.