പത്തനംതിട്ട: സി.പി.എം രക്തഹാരവും പതാകയും നൽകി സ്വീകരിച്ച കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനെ രണ്ടുവർഷം മുമ്പ് ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയതാണെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.എ സൂരജ് പറഞ്ഞു. നിരന്തരമായി സാമൂഹ്യ വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടതാണ് പുറത്താക്കാൻ കാരണം. കൊലപാതക ശ്രമവും കാപ്പയും ഉൾപ്പടെ ഉയാളുടെ പേരിലുള്ള മുഴുവൻ കേസുകളും ഒഴിവാക്കി നൽകാമെന്ന വാഗ്ദാനം നൽകിയാണ് ശരൺ ഉൾപ്പടെയുളള ഗുണ്ടാസംഘങ്ങളെ പാർട്ടിയിലേക്ക് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സ്വീകരിച്ചത്.