08-poozhikkad-people
വായന പക്ഷാചരണത്തിന്റെ ഭാഗമായി പൂഴിക്കാട് പീപ്പിൾസ് ലൈബ്രറിയിൽ പി. കേശവദേവ്, എൻ.പി. മുഹമ്മദ് അനുസ്മരണം വള്ളികുന്നം രാജേന്ദ്രൻ നടത്തുന്നു.

പൂഴിക്കാട് :പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ അഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പി. കേശവദേവ്, എൻ.പി.മുഹമ്മദ് അനുസ്മരണം നടത്തി.പുരോഗമന കലാസാഹിത്യ സംഘം ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി വള്ളിക്കുന്നം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഡോ. പി.ജെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. പി.കെ. ചന്ദ്രശേഖരൻ പിള്ള, എം.കെ. മുരളീധരൻ, വി. ഹരീഷ് കുമാർ , പാപ്പൻ മത്തായി, എൻ. പ്രദീപ് കുമാർ, റ്റി.ശിവൻകുട്ടി ,റ്റി.വി. വിമല എന്നിവർ പ്രസംഗിച്ചു.