udf

കലഞ്ഞൂർ : പത്തനംതിട്ട, കൊല്ലം ജില്ലയുടെ അതിർത്തി പങ്കിട്ടുന്ന കലഞ്ഞൂർ മാങ്കോട്, പാടം റോഡിന്റെ നിർമ്മാണം പൂർത്തികരിക്കാത്തതിൽ യു.ഡി.എഫ് കലഞ്ഞൂർ, പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ സംയുക്​താഭിമുഖ്യത്തിൽ നടന്ന കാൽനട പ്രതിഷേധ ജാഥ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. അനീഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ.നജീബ്, സാമുവൽ കിഴക്കുപുറം, ഹരികുമാർ പൂതംങ്കര, ലക്ഷ്മി അശോക് കുമാർ, എം.എം. ഹുസൈൻ, ഷാജഹാൻ, പാടം രാജേഷ്, വിപിൻ തിടി, സോമരാജൻ, വിജയകുമാർ എന്നിവർ പങ്കെടുത്തു. 6 വർഷം മുൻപ് പണികളാരംഭിച്ച റോഡിന്റെ ഭാഗമായ മാങ്കോട് മുതൽ പാടം വരെ യുള്ള 2.5 കിലോമീറ്ററാണ് ജനങ്ങൾക്ക് ദുരിതമാകുന്നത്. 1500 കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പാത.