youth

തിരുവല്ല : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ നവ ഇന്ത്യക്ക് യുവശക്തി എന്ന മുദ്രവാക്യവുമായി ബൂത്ത്‌ തല ഭാരവാഹികളുമായി സംവദിക്കുന്ന യംഗ് ഇന്ത്യ പര്യടനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം നേതൃയോഗം നടന്നു. ജില്ലാ പ്രസിഡന്റ്‌ വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ മണ്ഡലം, നിയോജകമണ്ഡലം തലങ്ങളിൽ അനുസ്മരണയോഗങ്ങൾ നടക്കും. സംസ്ഥാന സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ കാഞ്ചന എം.കെ, ജില്ലാ ജനറൽ സെക്രട്ടറിമാർ ജിവിൻ പുളിമ്പള്ളിൽ, ബെൻസി അലക്സ്‌, ജിബിൻ കാലായിൽ, സെക്രട്ടറിമാരായ ബ്രൈറ്റ് കുര്യൻ, അരുൺ പി അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.