പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.എസ്.ടി.ഇ.എസ്.ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൽ.യമുനാദേവിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ശമ്പള പ്രതിസന്ധി പരിഹരിക്കുമെന്നും ഒറ്റ ഗഡുവായി ശമ്പളം നൽകുമെന്നും പുതിയ വകുപ്പ് മന്ത്രി നൽകിയ വാക്ക് പാഴ് വാക്കായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ സെക്രട്ടറി ജി.മനോജ്, ജില്ലാ ട്രഷറർ ആർ.വിനോദ്കുമാർ, കെ.ആർ.രാജേഷ് മോൻ എന്നിവർ പ്രസംഗിച്ചു.