08-sob-sumith
സുമിത്ത്

പത്തനംതിട്ട : മംഗളൂരുവിൽ വാഹനാപകടത്തിൽ ഇലവുംതിട്ട മുട്ടത്തുകോണം പുല്ലാമലയിൽ സുരേഷിന്റെ മകൻ സുമിത്ത് (22) മരിച്ചു. . മംഗളൂരു ബണ്ട്വാൾ പഞ്ചൽകട്ടെ ദേശീയപാതയിൽ കവളപ്പദുരുവിൽ ശനിയാഴ്ച വൈകിട്ടാണ് അപകടം. കൊണാജെ മംഗളൂർ യൂണിവേഴ്സിറ്റിയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ രണ്ടാംവർഷ വിദ്യാർത്ഥിയാണ് സുമിത്ത് . മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ പാഴ്സൽ വാൻ സുമിത്തും കാസർകോട് ബേക്കൽ സ്വദേശി ഗുരുപ്രീതും സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടി യിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുമിത്ത് തൽക്ഷണം മരിച്ചു. ഗുരുപ്രീതിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബണ്ട്വാൾ ട്രാഫിക് എസ് ഐ സതേഷിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്,എസ്.എൻ.ഡി.പി യോഗം വനിതാസംഘം പത്തനംതിട്ട യൂണിയൻ കമ്മിറ്റി അംഗം പത്മയാണ് മാതാവ് . ഡോ: സൈമ സുരേഷാണ് സഹോദരി.