തിരുവല്ല: പെട്രോൾ പമ്പിലെത്തിയ കാറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തിയുണ്ടാക്കി. മാർത്തോമ സഭ ആസ്ഥാനത്തോട് ചേർന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ കാറിൽ നിന്നാണ് പുക ഉയർന്നത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. ജീവനക്കാരും ഡ്രൈവറും ചേർന്ന് വാഹനം മാറ്റി. കാറിന്റെ യന്ത്രത്തകരാറാണ് പുക ഉയരാൻ കാരണമായത്.