കോന്നി: എസ്.എൻ.ഡി.പി യോഗം 4024-ാം നമ്പർ തേക്കുതോട് സെൻട്രൽ ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ പ്രസിഡന്റ് എൻ.ജയപ്രകാശ്, ശാഖ സെക്രട്ടറി കെ.ആർ.രമണൻ എന്നിവർ സംസാരിച്ചു. 2022,23,24 വർഷങ്ങളിലെ വരവ് ചെലവ് കണക്കുകളും, 2024,25 വർഷത്തെ ബഡ്ജറ്റും യോഗം പാസാക്കി. ഭാരവാഹികളായി മുരളീധരൻ (പ്രസിഡന്റ്) , ബിജു (വൈസ് പ്രസിഡന്റ്) , കെ.ആർ.രമണൻ (സെക്രട്ടറി), ഷാജികുമാർ, കമലമ്മ വാസുദേവൻ, വിജയകുമാർ, ബിന്ദു സത്യപാലൻ, മല്ലിക ലാലാജി, സുഗത വിശ്വനാഥൻ, സി.കെ ഗോപി (കമ്മിറ്റി അംഗങ്ങൾ), ജയപ്രകാശ്, ഷിജി മോഹൻ, തുളസികുമാർ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.