ചെങ്ങന്നൂർ : പത്തനംതിട്ട ജില്ലാ പഞ്ചായത്തും, ആറന്മുള പള്ളിയോട സേവാ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠന കളരി 13,14 തീയതികളിൽ മൂന്നു മേഖലകളിലായി നടത്തും. 16ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ട് സമർപ്പണവും നടക്കും. ഇടനാട് മുതൽ ചെന്നിത്തല വരെയുള്ള 18കരകളെ ഉൾപ്പെടുത്തി പടിഞ്ഞാറൻ മേഖലയിലെ കളരി മുണ്ടൻങ്കാവ് തൃശ്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തുന്നതിനെപ്പറ്റിയുള്ള ആലോചനയോഗം ഉമയാറ്റുകര എൻഎസ്എസ് കരയോഗമന്ദിരത്തിൽ നടന്നു. പള്ളിയോട സേവാ സംഘം സെകട്ടറി പ്രസാദ് ആനന്ദ ഭവൻ ഉദ്ഘാടനം ചെയ്തു. ഉമയാറ്റുകര കരയോഗം പ്രസിഡന്റ് അജി.ആർ.നായർ അദ്ധ്യക്ഷത വഹിച്ചു പള്ളിയോട സേവാ സംഘം ഖജാൻഞ്ചി രമേശ് മാലിമേൽ മുഖ്യപ്രഭാഷണം നടത്തി. പള്ളിയോട സേവാ സംഘം ഭാരവാഹികളായ ശശികുമാർ , ബി.കൃഷ്ണകുമാർ, ഡോ.സുരേഷ് ബാബു, കരയോഗം സെക്രട്ടറി പി.എം.ജയകുമാർ എന്നിവർ പ്രസംഗിച്ചു.