suspent

കോന്നി : കോന്നി ഫയ‌ർഫോഴ്സ് യൂണിറ്റിലെ രണ്ട് ജീവനക്കാരെ ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് കോട്ടയം റീജനൽ ഫയർ ഓഫിസർ സസ്പെൻ‌ഡ് ചെയ്തു. ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർമാരായ വി.ആർ.അഭിലാഷ്, എസ് ശ്യാംകുമാർ എന്നിവരാണ് സസ്‌പെൻഷനിലായത്. ഇവർക്ക് പ്രൊമോഷൻ ലഭിച്ചതിന്റെ ഭാഗമായി നടത്തിയ വിരുന്നിനിടൽ ഫയർ ആൻഡ് റെസ്‌ക്യു സർവീസ് ഡയറക്ടർ അരുൺ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ മദ്യപിക്കുന്നത് കണ്ടത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 8നാണ് സംഭവം. ഡയറക്ടർ പരിശോധനയ്ക്കെത്തുമ്പോൾ നാലോളം ജീവനക്കാർ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.