മല്ലപ്പള്ളി: തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന 340 രൂപയോടൊപ്പം കർഷക തൊഴിലാളികളുടെ മിനിമം വേദനവും ബാക്കിവരുന്ന നാമമാത്രമായ തുകയും ചേർത്ത് 700 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) എഴുമറ്റൂർ ബ്ലോക്ക് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എ.ഡി.ജോൺ, കറിയാച്ചൻ അങ്ങാടി, സജി തോട്ടത്തിൽമലയിൽ, ശോശാമ്മ തോമസ്, ജെസി അലക്സ്, ആശിഷ് പാലയ്ക്കാ മണ്ണിൽ, അനീ വലിയ കാലായിൽ, തോമസ് ഡാനിയേൽ, ലാലു വർഗീസ്, ബിന്ദു സജി, മറിയം, കൃഷ്ണകുമാർ തെള്ളിയൂർ, സുരേഷ് കുളത്തൂർ, എം.സി.റോയ് എന്നിവർ സംസാരിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) എഴുമറ്റൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി ജെസി അലക്സിനെ തിരഞ്ഞെടുത്തു.