കോന്നി : കല്ലേലി ചെക്ക് പോസ്റ്റ് മുതൽ കല്ലേലി വയക്കര പാലം വരെയുള്ള റോഡിന് ഇരുവശത്തെയും കുഴികൾ അടിയന്തരമായി നികത്തണം എന്ന് ആവശ്യം ഉന്നയിച്ചു കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ട്രസ്റ്റ് ഭാരവാഹികൾ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ (സതേൺ സർക്കിൾ) ഡോ.ആർ.കമലാഹറിന് നിവേദനം നൽകി. കല്ലേലി ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ റോഡിന് ഇരുവശവും കുഴികളാണ്. ഈ കുഴിയിൽ വീണു നിരവധി ഇരുചക്ര വാഹന യാത്രികർക്ക് പരിക്കുപറ്റി. നാല് കിലോമീറ്റർ റോഡിന്റെ വശം അപകടകരമായ നിലയിലാണെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല . കഴിഞ്ഞ മാസം കോന്നി ഡി.എഫ്.ഒയ്ക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിവേദനം നൽകിയത്.