ചെങ്ങന്നൂർ : 2024 - 25 അദ്ധ്യയനവർഷത്തിൽ ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ ബി.എസ്ഇ ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ്, ബി.എ എക്കണോമിക്സ്, ബികോം എന്നീ ഡിഗ്രി വിഷയങ്ങളിൽ സീറ്റ് ഒഴിവുണ്ട്. ഇതുവരെയും അഡ്മിഷൻ ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾ 10 നുള്ളിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് 9446185002, 9446754034 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.