suspe

അടൂർ : പാർട്ടി വിട്ട സി.പി.എം ലോക്കൽ കമ്മിറ്റിയംഗം അരുൺ കുമാറിനെ ഏനാത്ത് റീജിയണൽ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ അറ്റൻഡർ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

ബാങ്കിന്റെ ഭരണസമിതി യോഗത്തിൽ അംഗങ്ങൾക്കെതിരെ അപമര്യാദയായി പെരുമാറിയെന്നാണ് സസ്പെൻഷന് കാരണമായി പറഞ്ഞത്. അഴിമതി ചൂണ്ടിക്കാണിച്ചിട്ടിട്ടും പാർട്ടി തലത്തിൽ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് അരുൺ കുമാർ പാർട്ടി വിട്ടത്. ഇതിന്റെ പ്രതികാര നടപടിയാണ് സസ്പെൻഷനെന്നാണ് അരുൺകുമാർ പറയുന്നത്. സി.പി.എം.ഏനാത്ത് മുൻലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മുൻ കൊടുമൺ ഏരിയാ പ്രസിഡന്റും ഒാട്ടോ ടാക്സി യൂണിയൻ സി.ഐ.ടി.യു.മുൻ പത്തനംതിട്ട ജില്ലാകമ്മിറ്റിയംഗവുമാണ് അരുൺകുമാർ.