kannan

അടൂർ : അഖില കേരള കുറവർ മഹാസഭ തൊടുവക്കാട് മുരുകൻകുന്ന് കരയോഗം വാർഷികവും അടൂർ താലൂക്ക് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണം നടന്നു. സമ്മേളനം കുറവൂർ മഹാസഭ ഡയറക്ടർ ബോർഡ് മെമ്പർ എം.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.പി.രാജേഷ്, കെ.രാജേഷ്, സി.ആർ.മണി, വാർഡ് മെമ്പർ ശാന്തി കെ.കുട്ടൻ, കൊച്ചുച്ചെറുക്കൻ, രേണു.കെ, ഷിജു.ബി, ശശി.ആർ, പി.തമ്പി, സരസ്വതി എന്നിവർ പ്രസംഗിച്ചു.