അടൂർ : എസ്.എൻ.ഡി.പി യോഗം പാറക്കര - ഇടമാലി ശാഖയിലെ ശ്രീനാരായണ കുടുംബയോഗത്തിന്റെ ഇരുപതാം വാർഷികം അടൂർ യൂണിയൻ ചെയർമാൻ അഡ്വ. മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് സ്നേഹലത സത്യദാസ്, വനിതാസംഘം സെക്രട്ടറി കവിതാ കമലൻ എന്നിവർ സംസാരിച്ചു. കുടുംബയോഗം കൺവീനർ ആശാ ശിവൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് കെ. ഹരിലാൽ അദ്ധ്യക്ഷനായി. റൂബി സന്തോഷ് (ചെയർപേഴ്സൻ), സുജാ സുരേന്ദ്രൻ (കൺവീനർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. എസ്.എസ്,എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും ബാലവേദി കുട്ടികളെയും ആദരിച്ചു. ഡി.സത്യൻ സ്വാഗതവും സുജ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.