കലഞ്ഞൂർ : ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി ക്ലബിന്റെ പതിനേഴാമത് വാർഷികവും ഭാഷാ സംഗമവും 10 ന് രാവിലെ 10 മുതൽ നടക്കും. സചിത്ര പ്രഭാഷകൻ അഡ്വ.ജിതേഷ്ജി ഉദ്ഘാടനംചെയ്യും. എസ്.സി.ആർ.ടി മുൻ റിസർച്ച് ഓഫീസർ ഡോ.മണക്കാല ഗോപാലകൃഷ്ണൻ ഉള്ളൂർ കവിതകളെ ആസ്പദമാക്കി പ്രേമസംഗീത സദസ് അവതരിപ്പിക്കും. ജില്ലാ ഹിന്ദി സബ്ജക്ട് കൗൺസിലിന്റെ പ്രതിമാസ ഹിന്ദി വാർത്ത പ്രക്ഷേപണ പരിപാടിയായ സമാചാർ സിതാരേ ജില്ലാ കൺവീനർ സജയൻ ഓമല്ലൂർ കുട്ടികൾക്ക് വിശദീകരിക്കും. പി.ടി എ പ്രസിഡന്റ് മഞ്ജുബിനു അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ കെ.സക്കീന മുഖ്യപ്രഭാഷണം നടത്തും