അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ഐ.വി.ദാസ് അനുസ്മരണവും വായനപക്ഷാചരണ സമാപനവും ഗ്രാമപഞ്ചായത്ത് അംഗം സാജിത റഷീദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. വായന മത്സര ജേതാക്കളായ ബി.ശിംന, ശെഫിൻ ഷാജി, അക്ഷര സേനാംഗങ്ങളായ ബിജു ജനാർദ്ദനൻ, മുഹമ്മദ് ഖൈസ്, ഹരികൃഷ്ണൻ, എസ്.താജുദ്ദീൻ, അശ്വതി.ആർ, റസൂൽ റാവുത്തർ, മുരളി കുടശ്ശനാട് എന്നിവർ പ്രസംഗിച്ചു. കവി പഴകുളം ആന്റണി ഗ്രന്ഥശാല അക്ഷരഗാനം ആലപിച്ചു.