പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് സി.ഐ.ടി.യു അഖിലേന്ത്യ തലത്തിൽ നടത്തുന്ന അവകാശദിനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും.
ജില്ലയിൽ പത്തനംതിട്ട, അടൂർ, തിരുവല്ല, റാന്നി എന്നീ കേന്ദ്രങ്ങളിൽ തൊഴിലാളി പങ്കാളിത്തത്തോടുകൂടി സമരപരിപാടി നടക്കും.
പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. അടൂരിൽ ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസും, തിരുവല്ലയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സി.രാജഗോപാലും റാന്നിയിൽ ജില്ലാ വൈസ് പ്രസിഡന്റ് രാജു എബ്രഹാമും ഉദ്ഘാടനം ചെയ്യും.