തിരുവല്ല: പി.എം സ്വാനിധി വായ്പയെടുത്ത വഴിയോര കച്ചവടക്കാർക്ക് സ്വാനിധി സമൃദ്ധി ക്യാമ്പും സാമ്പത്തിക സാക്ഷരതാക്ലാസും സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് സാമ്പത്തിക സാക്ഷരതാകേന്ദ്രം കോർഡിനേറ്റർ ഷാന്റി വിവിധ സ്കീമുകളെക്കുറിച്ചുള്ള അവബോധം നൽകി. മാനേജർ അജിത്.എസ്.പദ്ധതി വിശദീകരണം നടത്തി. ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, സിറ്റി പ്രൊജക്റ്റ് ഓഫീസർ ബിജു, സി.ഡി.എസ് ചെയർപേഴ്സൺമാരായ ഉഷാ രാജേന്ദ്രൻ, ഇന്ദിരാഭായ്, അനു വി.ജോൺ,റെജികുമാർ, പി.ആർ.കുട്ടപ്പൻ എന്നിവർ സംസാരിച്ചു.എസ്.ബി.ഐ. തിരുവല്ല ടൗൺ ബ്രാഞ്ച് ചീഫ് മാനേജർ അമ്പിളി, അസി.മാനേജർ അരുൺ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പ്രധാനമന്ത്രി സുരക്ഷാ ബീമായോജന, ജീവൻ ജ്യോതി ബീമായോജന, ജൻധൻ അക്കൗണ്ട് എന്നീ സ്കീമുകളിൽ വഴിയോര കച്ചവടക്കാരെ ഉൾപ്പെടുത്തി.