c
ചിറ്റാറിലെ വ്യാപാരി സൗഹൃദ കൂട്ടായ്മ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ചിറ്റാർ: വ്യാപാര മേഖല പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ വ്യാപാരികളുടെ കൂട്ടായ്മ ഏറെ ഗുണം പകരുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചിറ്റാറിലെ വ്യാപാരി സൗഹൃദ കൂട്ടായ്മയുടെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യാപാരികളെയെല്ലാം ഒരേ ചരടിൽ കോർത്ത് കൊണ്ടുപോകുന്ന ചിറ്റാറിലെ വ്യാപാരി സൗഹൃദ കൂട്ടായ്മ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. സംഘടനാ പ്രസിഡന്റ് നസീർ കൂത്താടി പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റ് പ്രതിഭകളെയും മുതിർന്ന വ്യാപാരികളെയും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ.എ ആദരിച്ചു

. സിനി ആർട്ടിസ്റ്റ് ജിനുബെൻ മുഖ്യാതിഥിയായിരുന്നു. കുടുംബസംഗമവും കലാപരിപാടികളും നടന്നു. ആന്റോ ആന്റണി എം പി, സംഘടന സെകട്ടറി പി ബി ബിജു, രക്ഷാധികാരി ലാൽ ശങ്കർ, ജനറൽ കൺവീനർ മുരളീ ബ്ലെയ്സ്, എ ബഷീർ, ഷിജി മോഹൻ, ജിന്റോ വാളിപ്ലാക്കൽ, നബീസത്ത് ബീവി എന്നിവർ പ്രസംഗിച്ചു.