അടൂർ : കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഭാസംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ.ജ്യോതിരാധികാ വിജയകുമാർ പഠനക്ലാസ് നയിച്ചു. മണ്ഡലം പ്രസിഡന്റ് തോട്ടുവ മുരളി അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, എം.ജി.കണ്ണൻ, ബിജിലി ജോസഫ്, എം.ആർ.രാജൻ, ആർ.അശോകൻ, മണ്ണടി പരമേശ്വരൻ, കെ.പി.ശ്രീകുമാർ, ആക്കിനാട്ട് രാജീവ്, കേരള കുമാരൻ നായർ , തെങ്ങമം അനീഷ്, എം.ആർ.ഗോപകുമാർ ,രതീഷ് സദാനന്ദൻ, വാഴുവേലിൽ രാധാകൃഷ്ണൻ , വിമൽ കൈതയ്ക്കൽ, ഇളംപള്ളിൽ രാധാകൃഷ്ണൻ, അഡ്വ.പി.അപ്പു, റോബിബേബി, സജി, മാറോട്ട് സുരേന്ദ്രൻ , ഒ.വർഗീസ് , ജി.ഉണ്ണികൃഷ്ണൻ, പ്രമോദ്, രഞ്ജിനി കൃഷ്ണകുമാർ, സുജിത്, പ്രഭാകരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.