layani
നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ജൈവ കൊതുക് നാശിനിയുടെ വിതരണ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി നിർവ്വഹിക്കുന്നു

തിരുവല്ല : ജൈവിക കൊതുക് നിയന്ത്രണ പ്രചാരണത്തിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് നെടുമ്പ്രം ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്, രാസവസ്തുക്കൾ ഒഴിവാക്കി പ്രകൃതിക്ക്‌ ദോഷമല്ലാത്ത ജൈവനിയന്ത്രണ മാർഗങ്ങളിലൂടെയും ഉറവിട നശീകരണത്തിലൂടെയും കൊതുകുകളെ നശീകരിക്കാനുള്ള ലായനിയാണ് തയാറാക്കിയിട്ടുള്ളത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ലായനി സ്‌പ്രേ ചെയ്ത് ഉപയോഗിക്കാം. ആയുർവ്വേദ ആശുപത്രിയിൽ തയാറാക്കിയ ലായനി സൗജന്യമായി ലഭ്യമാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ജിജോ ചെറിയാൻ, ശ്യാം ഗോപി, കുടുംബശ്രീ പ്രസിഡന്റ് രാധമ്മ അശോക്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.അഭിനേഷ് ഗോപൻ, സഹായി അമ്പിളി എന്നിവർ പങ്കെടുത്തു.