dharana

പത്തനംതിട്ട : നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മുന്നിൽ ധർണ നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.രാജ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുനു ഫിലിപ്പ്‌, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് റഹിം മാക്കാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ.കെ.നന്ദകുമാർ, റോയി മാത്യൂസ്, മാണിക്യം കോന്നി, ലിസി അനു, ശശി ഐസക് എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറാർ സക്കീർ ശാന്തി, യൂണിറ്റ് പ്രസിഡന്റ് നവാസ്, എ.വി.ജാഫർ, മാമ്മൻ വർഗീസ്, സുനിത ബിജു, ബീന മുരളീധരൻ, മത്തായി.പി.എ, പ്രതാപ സിംഗ്, ബാലകൃഷ്ണക്കുറുപ്പ്, ഗീത ചന്ദ്രബോസ്, വിൽസൺ എന്നിവർ നേതൃത്വം നൽകി.