പന്തളം: പന്തളം കൊട്ടാരം വക കൈപ്പുഴ ശിവക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാചടങ്ങുകൾ ആരംഭിച്ചു. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ . 15ന് സമാപിക്കുമെന്ന് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച പകൽ 12.31 നും 12.53നും മദ്ധ്യേ പീഠ പ്രതിഷ്ഠയും ശിവലിംഗ പ്രതിഷ്ഠയും നടക്കും.
ഇന്ന് രാവിലെ ഗണപതി ഹോമം, മുള പൂജ, ഉഷ:പൂജ തുടങ്ങിയ പൂജകൾ.
നാളെ വെളുപ്പിന് ഉഷ:പൂജ, മുള പൂജ, ഗണപതി ഹോമം, ജലദ്രോണി പൂജ, കുംഭേശ കർക്കരി കലശ പൂജ, നിദ്രാ കലശപൂജ, ശിരസ് തത്വ ഹോമം തുടങ്ങിയവ നടക്കും. വെള്ളിയാഴ്ച ഗണപതി ഹോമം, അധിവാസത്തിങ്കൽ ഉഷ പൂജ, വിദ്യേശ്വര പ്രൊക്ഷണം, പ്രാസാദ പ്രതിഷ്ഠ, നപുംസകശിലാ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ,മരപ്പാണി ജീവകലശം അകത്തേക്ക് എഴുന്നള്ളിക്കൽ സ്‌തോത്രാവാഹന, പ്രതിഷ്ഠാബലി .13ന് രാവിലെ ഗണപതി ഹോമം, നടക്കൽ ഉഷ:പൂജ, ദിക്ക് പാല പ്രതിഷ്ഠ, മാതൃക്കൽ പ്രതിഷ്ഠ, നിർമ്മാല്യ ധാരി പ്രതിഷ്ഠ,, വലിയ ബലിക്കൽ പ്രതിഷ്ഠ,, സ്ഥല ശുദ്ധി.14 ന് രാവിലെ ഗണപതി ഹോമം, മുള പൂജ, തത്വ കലശപൂജ തത്വഹോമം,ബ്രഹ്മ കലശ പൂജ,പരികലശ പൂജ, അധിവാസ ഹോമം, കലശാധിവാസം.
15 ന്' തത്വ കലശാഭിഷേകം, പരി കലശാഭിഷേകം,, മരപ്പാണി, ബ്രഹ്മ കലശാഭിഷേകം, ഉച്ച പൂജ അവസ്രാവ പ്രൊക്ഷണം, ശ്രീ ഭൂത ബലി എന്നീ ചടങ്ങുകൾ നടക്കുമെന്ന് ഭാരവാഹികളായ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് എൻ.ശങ്കർ, സെക്രട്ടറി സുരേഷ് വർമ്മ ,ട്രഷറർ ദീപാവർമ്മ എന്നിവർ പറഞ്ഞു.