deer-
കിണറ്റിൽ വീണ കേഴമാൻ

കോന്നി : തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കേഴമാനെ വനം വകുപ്പ് ആർ.ആർ.റ്റി സംഘം രക്ഷപ്പെടുത്തി. തണ്ണിത്തോട് കാവടിയിൽ ഷേർലിയുടെ പുരയിടത്തിലെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിലാണ് കേഴമാൻ വീണത്. ഇന്നലെ രാവിലെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ വെള്ളം ടാപ്പിലൂടെ കലങ്ങി വന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കിണറ്റിൽ മാൻ കിടക്കുന്നത് കണ്ടത്. റാന്നി ആർ ആർ റ്റി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി കൃഷ്ണകുമാർ,വനപാലകരായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജയൻ, ബീറ്റ് ഓഫീസർ നാരായണൻ കുട്ടി, ഐശ്വര്യ സൈഗാൾ, കൃഷ്ണപ്രിയ റ്റി തുടങ്ങിയവരുടെ നേതൃത്വത്തിൽ വല ഉപയോഗിച്ച് പുറത്തെത്തിച്ചു.