പന്തളം : പട്ടി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചുമറിഞ്ഞു. എം. സി റോഡിൽ അമ്പലത്തിനാൽ ചൂര ജംഗ്ഷനിൽ ഇന്നലെ രാവിലെ 10.30 ഒാടെയാണ് അപകടം. മെഡിക്കൽ മിഷൻ സ്റ്റാൻഡിലെ കുമാർ ഓടിക്കുന്ന ശിവ പാർവതി എന്ന ഓട്ടോറിക്ഷയ്ക്ക് കുറുകെയാണ് പട്ടി ചാടിയത്. കുട്ടികളെ സ്‌കൂളിൽ ഇറക്കിയശേഷം കുരമ്പാല ഭാഗത്തേക്ക് പോകുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മത്സ്യവ്യാപാരിയുടെ പെട്ടി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇരു വണ്ടികളും സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. ഈ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്.