പത്തനംതിട്ട : അച്ചടക്ക നടപടിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുൻ മണ്ഡലം സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ബാബു ചാക്കോ കണ്ണമണ്ണിൽ, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി മാത്യു മൈലപ്ര എന്നിവരെ പാർട്ടിയിൽ തിരിച്ചെടുത്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മെമ്പർഷിപ്പ് നൽകി.എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, വിൽസൺ തുണ്ടിയത്ത്, മാത്യു തോമസ് എന്നിവർ പങ്കെടുത്തു.