റാന്നി: ഉതിമൂട് വലിയകലുങ്കിലെ കനാൽപാലത്തിന് അടിയിൽ ജെ.സി.ബി യുമായി വന്ന ലോറി കുടുങ്ങി. ഇതോടെ ഇവിടെ മേൽപ്പാലം വേണമെന്ന ആവശ്യം വീണ്ടും ശക്തമായി. കോടികൾ ചെലവഴിച്ചു നിർമ്മിച്ച പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉതിമൂട് വലിയകലുങ്കിൽ കൂടി പോകുന്ന പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ കനാൽ പാലമാണ് വലിയ വാഹനങ്ങൾക്ക് തടസമാകുന്നത്. പാതയ്ക്ക് കുറുകെ കനാൽ കടന്നു പോകുന്നതിനാൽ ഉയരം കൂടിയ വാഹനങ്ങൾക്കും, ഭാരം കയറ്റിവരുന്ന വലിയ ലോറികൾക്കും പോകുവാൻ കഴിയില്ല. മേൽപ്പാലം പണിയുന്നതിലൂടെ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാനാകൂ.