10-george-mammen

തിരുവല്ല :കേരള കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് മാമ്മൻ കൊണ്ടൂരിന് തിരുവല്ല യൂണിയൻ ആർട്ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മികച്ച വിജയം ലഭിച്ച വിദ്യാർത്ഥികളെ സാല്ലമ്മ മെമ്മോറിയൽ അവാർഡുകൾ നൽകി ആദരിച്ചു. പ്രസിഡന്റ്​ പ്രൊഫ.എ.ടി​.ളാത്ര അദ്ധ്യക്ഷത വഹിച്ചു. അനുമോദന സമ്മേളനം തിരുവല്ല മുനിസിപ്പൽ ചെയർ പേഴ്‌സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു, പ്രൊഫ.പി.സി.ചെറിയാൻ, സെക്രട്ടറി വിമൽ കുമാർ, തോമ​സ് വർഗീസ്, അഡ്വ.ഹരി കൃഷ്ണൻ, ഇ.എ.ഏലിയാസ്, സാം ഈപ്പൻ, ബിജു ലങ്കാഗിരി എന്നിവർ പ്രസംഗിച്ചു.