a

കലഞ്ഞൂർ : ഇളമണ്ണൂർ - പാടം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം സ്ഥലം എം.എൽ.എയുടെ അനാസ്ഥയാണെന്ന് ഡി.ഡി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിൽ കലഞ്ഞൂർ - പാടം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കലഞ്ഞൂർ മണ്ഡലം ചെയർമാൻ അനീഷ് ഗോപിനാഥ് അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം സി.ആർ.നജീബ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ഹരികുമാർ പൂതങ്കര, വി.എ.ഷെയ്ക് പരീത്, യു.ഡി.എഫ് പത്തനാപുരം നിയോജക മണ്ഡലം ചെയർമാൻ രാധാമോഹൻ, ഡി.സി.സി അംഗം എം.എം.ഹുസൈൻ, ലക്ഷ്മി അശോക്, മാങ്കോട് ഷാജഹാൻ, ഒ.എം.ജമാൻ എന്നിവർ പ്രസംഗിച്ചു. ജോൺ ജോർജ്ജ്, നൂർജഹാൻ, പാടം രാജേഷ്, നെഹിം മണക്കാട്ടുപുഴ, രഘു മാമ്മൂട് പ്രസന്നകുമാരി ചായംപറമ്പിൽ, വിപിൻ തിടി, പാടം വിജയകുമാർ, അഭിരാജ്, സോമരാജൻ എന്നിവർ പ്രസംഗിച്ചു.